സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധന
സംസ്ഥാനത്ത് ഇന്ന് ഒരു പവന്‍ 22 കാരറ്റ് സ്വർണത്തിന് 80 രൂപയാണ് വർധിച്ചത്. ഇതോടെ 45280 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വില്‍പ്പന. കഴിഞ്ഞ ദിവസം 45200 രൂപയായിരുന്നു പവന്റെ വില. ഗ്രാമിന് ഇന്ന് 10 രൂപ വർധിച്ച് ഇന്നലത്തെ 5650 രൂപ എന്ന നിരക്കില്‍ നിന്നും 5660 എന്നതിലേക്ക് എത്തി.
സംസ്ഥാനത്ത് സ്വർണ വിലയില്‍ റെക്കോർഡുകള്‍ ഭേദിച്ചുകൊണ്ടാണ് ഒക്ടോബർ മാസം കടന്നുപോയത്. ഒക്ടോബർ 29 നായിരുന്നു സ്വർണ വില സർവ്വകാല റെക്കോർഡില്‍ എത്തിയത്. ഒരു പവന് 45920 എന്ന കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത നിരക്കിലായിരുന്നു അന്നത്തെ വില്‍പ്പന. ഒക്ടോബർ 29 നും ഈ നിലയില്‍ വില തുടർന്നു. പിന്നീടുള്ള ദിവസങ്ങളില്‍ വില കുറഞ്ഞെങ്കിലും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വർണ വില നേരിയ തോതില്‍ വർധിച്ചുകൊണ്ടിരിക്കുകയാണ്.