കിണറ്റിൽ വീണ പശുക്കിടാവിന് രക്ഷകരായി മാനന്തവാടി ഫയർഫോഴ്സ്
മാനന്തവാടി : കിണറ്റിൽ വീണ പശുക്കിടാവിന് രക്ഷകരായി മാനന്തവാടി ഫയർഫോഴ്സ്. മാനന്തവാടി കുറുക്കൻമൂല നടുക്കര ജേക്കബിന്റെ ഒരു വയസ് പ്രായമുള്ള പശു കിടാവിനെയാണ് സംഘം രക്ഷിച്ചത്.
87 അടിയോളം താഴ്ചയുള്ള കിണറിൽ അകപ്പെട്ട പശുക്കുട്ടിയെ കരയ്ക്കു കയറ്റി ഉടമയെ ഏൽപ്പിച്ചു. സ്റ്റേഷൻ ഓഫീസർ പി.വി. വിശ്വാസ്, അസി. സ്റ്റേഷൻ ഓഫീസർ ഐ. ജോസ്, സേനാംഗങ്ങളായ കെ.രമേശ്, മനു അഗസ്റ്റിൽ, പി.കെ.രാജേഷ്, കെ. ശ്രീകാന്ത്, എം.ബി.ബിനു, ഇ.ജെ. ബാബുമോൻ എന്നിവർ നേതൃത്വം നൽകി.