വള്ളിയൂര്‍ക്കാവിലെ സ്കൂട്ടർ മോഷണം : യുവാക്കൾ അറസ്റ്റിൽ
മാനന്തവാടി: സ്‌കൂട്ടര്‍ മോഷ്ടിച്ച രണ്ടുപേരെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. പേരാവൂര്‍ സ്വദേശികളായ തിരുവോണപ്പുറം അമ്പക്കുഴി കോളനി പ്രഷീദ് (19), രഞ്ജിത്ത് (അമ്പാടി 19) എന്നിവരാണ് പിടിയിലായത്.
വള്ളിയൂര്‍ക്കാവ് റോഡില്‍ സബ് കളക്ടറുടെ വസതിക്ക് സമീപത്ത് നിന്നും മോഷ്ടിച്ച സ്‌കൂട്ടര്‍ ഇവര്‍ പേരാവൂരിന് സമീപം ഉപേക്ഷിച്ചിരുന്നു. മാനന്തവാടി പോലീസ് സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. മോഷണമടക്കം കണ്ണൂര്‍ ജില്ലയിലെ വിവിധ കേസുകളില്‍ പ്രതിയാണ് ഇരുവരുമെന്ന് പോലീസ് വ്യക്തമാക്കി. മാനന്തവാടി പോലീസ് ഇന്‍സ്‌പെക്ടര്‍ എം.എം അബ്ദുള്‍ കരീം, എസ്.ഐ സോബിന്‍, എ.എസ്.ഐ സുരേഷ്, എസ്.സി.പി.ഒ സെബാസ്റ്റ്യന്‍, സി.പി.ഒമാരായ ഗിരീഷ്, അഫ്‌സല്‍, അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്