മാനന്തവാടിയിൽ കഞ്ചാവ് വിൽപ്പനക്കാരൻ പിടിയിൽ
മാനന്തവാടി : മാനന്തവാടി ടൗണിലെ സ്ഥിരം കഞ്ചാവ് വിൽപ്പനക്കാരൻ എക്സ്സൈസ് പിടിയിൽ. മാനന്തവാടി വേമോം ചെന്നലായി നിരപ്പു കണ്ടത്തിൽ വീട്ടിൽ വർഗ്ഗീസ്.എൻ.കെ ( 64 ) ആണ് പിടിയിലായത്.
മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രനും പാർട്ടിയും മാനന്തവാടി – തലശ്ശേരി റോഡിൽ എരുമത്തെരുവ് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. 30 ഗ്രാം ഉണക്ക കഞ്ചാവ് പ്രതിയിൽ നിന്നും കണ്ടെടുത്തു. അറസ്റ്റ് ചെയ്ത് NDPS കേസ് എടുത്ത പ്രതിയെ മാനന്തവാടി JFCM കോടതിയിൽ ഹാജരാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.