September 21, 2024

കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി

1 min read
Share

കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി

സംസ്ഥാനം ഇന്ധനനികുതി കുറയ്ക്കില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേന്ദ്രനികുതി കുറച്ചതിന് ആനുപാതികമായ കുറവ് സംസ്ഥാനത്തുണ്ടായെന്നും നികുതി കുറയ്ക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് പരിമിതിയുണ്ടെന്നും ധമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനത്തിന് നിലവില്‍ അധിക സാമ്പത്തിക ബാധ്യതയാണുള്ളത്. കഴിഞ്ഞ ആറുവര്‍ഷമായി കേരളം നികുതി വര്‍ധിപ്പിച്ചിട്ടില്ല. ഒരു വര്‍ഷം നികുതി കുറയ്ക്കുകയും ചെയ്തു. കേന്ദ്രം നിലവില്‍ കുറച്ചെന്നുപറയുന്ന എക്‌സൈസ് തീരുവ തുച്ഛമായ തുക മാത്രമാണെന്നും ധനമന്ത്രി പറഞ്ഞു. ഈ കാര്യങ്ങളെയെല്ലാം കെപിസിസി പ്രസിഡന്റ് രാഷ്ട്രീയമായി കാണരുതെന്നും സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ അടക്കം റദ്ദാക്കണമെന്നാണോ കെപിസിസി പ്രസിഡന്റ് പറയുന്നതെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍ ചോദിച്ചു.

‘ഏതാണ്ട് മുപ്പത് രൂപയിലധികം ഏതാനും മാസങ്ങളായി കൂട്ടുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. സാധാരാണ നികുതി നിയമമനുസരിച്ചല്ല 30 രൂപ ഇത്തരത്തില്‍ കൂട്ടുന്നത്. 32 രൂപ വരെ സ്‌പെഷ്യല്‍ എക്‌സൈസ് നികുതിയാണ് വാങ്ങിയത്. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് അതിന്റെ പങ്ക് തരുന്നില്ല. അതില്‍ നിന്നുമാണ് ഇപ്പോള്‍ അഞ്ചുരൂപയും പത്ത് രൂപയും കുറച്ചത്. ഇത് പോക്കറ്റടിക്കാരന്റെ ന്യായം പോലെയാണ്.

നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നികുതി കുറയ്ക്കാന്‍ സാധിക്കില്ല. കേരളത്തില്‍ കെഎസ്ആര്‍ടിസി അടക്കം വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. 30 രൂപയ്ക്കടുത്ത് ഇന്ധനവില വര്‍ധിപ്പിച്ചതുകൊണ്ടാണ് ഇത്രയധികം ബാധ്യതകള്‍ നേരിടുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും വില മാത്രമല്ല ഇതിനുകാരണം. ഈ വര്‍ഷം മാത്രം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 6400 കോടിയാണ് സംസ്ഥാനത്തിനുകിട്ടേണ്ട നികുതി കുറഞ്ഞത്. വളരെ ഗൗരവമായി ഈ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. എല്ലാ സംസ്ഥാനങ്ങളും ഈ പ്രശ്‌നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്’. ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.