കൂടൽക്കടവിലെ 15 കുടുംബങ്ങൾക്ക് ഓണക്കിറ്റും ഓണക്കോടിയും വിതരണം ചെയ്ത് പൂതാടി എൻഎസ്എസ് യൂണിറ്റ്
പനമരം : പൂതാടി ശ്രീ നാരായണ ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ദത്തു ഗ്രാമമായ കൂടൽക്കടവിലെ 15 കുടുംബങ്ങൾക്ക് ഓണകിറ്റും ഓണക്കോടിയും വിതരണം ചെയ്തു.
കൂടൽക്കടവിലെ അങ്കണവാടിയിൽ സ്കൂൾ പി.ടി.എ പ്രസിഡന്റ് പി.എൻ സുരേന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ.ആർ ഷിബു, സ്റ്റാഫ് സെക്രട്ടറിയും മുൻ പി.എ.സി. അംഗവുമായിരുന്ന പി.കെ ദിനേഷ്, പ്രോഗ്രാം ഓഫിസർ പി.എസ് ജയശ്രീ, അധ്യാപകരായ കെ.സി വിനോദ്, ജിനോ വർഗീസ്, കെ.ബി രമ്യ, എൻ.എസ്.എസ് ലീഡർമാരായ കെ.ശ്രീഹരി, വി.ജാനകി എന്നിവർ സംസാരിച്ചു.