കുടിവെളള വിതരണം മുടങ്ങും
പനമരം : മലയോര ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് റോഡരികിലെ മരങ്ങൾ മുറിച്ച് വേര് പിഴുത് മാറ്റുന്നതിനാൽ പൈപ്പുകൾ പൊട്ടാൻ സാധ്യതയുണ്ട്. അതിനാൽ അഞ്ചുകുന്ന് ശുദ്ധജല വിതരണ പദ്ധതിയുടെ കീഴിൽ വരുന്ന അഞ്ചുകുന്ന് മുതൽ കൂളിവയൽ, കൈതക്കൽ, ചെറുകാട്ടൂർ ഭാഗങ്ങളിലേക്കുള്ള കുടിവെള്ള വിതരണം ഇനി ഒരറിയിപ്പുണ്ടാവുന്നതു വരെ ഉണ്ടായിരിക്കുന്നതല്ല.