September 20, 2024

ബാവലിൽ അരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍; ഒരാള്‍ ഓടി രക്ഷപ്പെട്ടു 

1 min read
Share

 

കാട്ടിക്കുളം : ബാവലി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിജില്‍ കുമാറും സംഘവും നടത്തിയ പരിശോധനയില്‍ അരക്കിലോ കഞ്ചാവുമായി വന്ന ബൈക്ക് യാത്രികനായ യുവാവിനെ പിടികൂടി.

 

മാനന്തവാടി കെല്ലൂര്‍ പറമ്പന്‍ വീട്ടില്‍ അസീബ് (26) ആണ് പിടിയിലായത്. ഇയാളുടെ കൂടെയുണ്ടായിരുന്ന കാരക്കാമല പാലച്ചാല്‍ ആനാണ്ടി വീട്ടില്‍ നിബിന്‍ നിഹാദ് (26) വാഹന പരിശോധനക്കിടെ ഓടി രക്ഷപ്പെട്ടു. ഇയാളെ പിടികൂടുന്നതിനുള്ള നടപടി സ്വീകരിച്ചു വരുന്നതായി എക്‌സൈസ് അധികൃതര്‍ അറിയിച്ചു.

 

കഞ്ചാവ് കടത്തിയ കെ എല്‍ 72 എ 3064 നമ്പര്‍ ബൈക്കും കസ്റ്റഡിയിലെടുത്തു. വാഹന പരിശോധനയില്‍ സിവില്‍ ഓഫീസര്‍മാരായ വി.കെ സുരേഷ്, അര്‍ജുന്‍.എം എന്നിവരും പങ്കെടുത്തു


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.