ഭാര്യയ്ക്ക് ഗാര്‍ഹിക പീഡനം : ഭർത്താവ് അറസ്റ്റിൽ
തലപ്പുഴ : തലപ്പുഴ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കാട്ടിമൂലയില്‍ ഭാര്യയെ നിരന്തരം ഉപദ്രവിക്കുകയും പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസിലെ പ്രതിയെ തലപ്പുഴ സിഐ എസ്.അരുണ്‍ ഷായുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു.
കാട്ടിമൂല പുളിക്കല്‍ വീട് ജോബിഷ് സെബാസ്റ്റ്യന്‍ (40) ആണ് റിമാണ്ടിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്യുകയും ചെയ്തു. ഇയാള്‍ 2021 ലും ഭാര്യയെ ക്രൂരമായി ഉപദ്രവിച്ച കേസിലെ പ്രതിയാണ്.