അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
മാനന്തവാടി : തരുവണ നടക്കലില്‍ എം.ഡി.എം.എയുമായി യുവാവിനെ അറസ്റ്റു ചെയ്തു. കെല്ലൂര്‍ അഞ്ചാംമൈല്‍ സ്വദേശി പറമ്പന്‍ വീട്ടില്‍ ഷംനാസ് എന്നയാളെയാണ് 2.9 ഗ്രാം എം.ഡി.എം.എയുമായി വെള്ളമുണ്ട പോലീസ് അറസ്റ്റു ചെയ്തത്.
സബ് ഇന്‍സ്‌പെക്ടര്‍ ടി. രാജീവ് കുമാര്‍, എ.എസ്.ഐ മൊയ്തു, സിവില്‍ പോലീസ് ഓഫീസര്‍ അബ്ദുള്‍ സലാം എന്നിവര്‍ അടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.