ഡിഗ്രി സീറ്റ് ഒഴിവ് : സ്പോട്ട് അഡ്മിഷൻ
മാനന്തവാടി : മേരി മാതാ കോളജിൽ ബിരുദ പ്രോഗ്രാമുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും.
സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കുവാൻ താൽപര്യപ്പെടുന്നവർ, നേരിട്ടോ കോളജ് വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ഗൂഗിൾ ഫോം വഴിയോ അപേക്ഷ സമർപ്പിക്കണം.
കണ്ണൂർ യൂണിവേഴ്സിറ്റിയിൽ റജിസ്റ്റർ ചെയ്ത മറ്റു കോളജുകളിൽ അഡ്മിഷൻ എടുത്തവർക്കും, ഇതുവരെ അഡ്മിഷൻ ലഭിക്കാത്തവർക്കും പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. WWW.marymathacollege.ac.in