ജന്മദിനത്തിൽ സ്കൂളിലേക്ക് ഡെസ്ക്കുകൾ വിതരണം ചെയ്ത് അഭിനവ്
പുൽപ്പള്ളി : അക്ഷയ ഡിസ്ട്രിബ്യൂട്ടേഴ്സിന്റെ മാനേജിംഗ് ഡയറക്ടർ ബിജേഷ് അടയ്ക്കാച്ചിറയുടെ മകൻ അഭിനവ് എ.ബിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് അടിക്കൊല്ലി ദേവമാത സ്കൂളിന് ഡെസ്ക്കുകൾ വിതരണം ചെയ്തു.
ഹെഡ്മാസ്റ്റർ മിനി ജോൺ ടീച്ചറും, പിടിഎ പ്രസിഡന്റ് അൻസാജ് ആന്റണിയും വിദ്യാലയത്തിനായി ഡസ്കുകൾ ഏറ്റുവാങ്ങി. ഒട്ടനവധി സഹായങ്ങൾ ചെയ്യുന്ന ഈ സ്ഥാപനം ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യട്ടെ എന്ന് ചടങ്ങിൽ ടീച്ചർ അഭിപ്രായപ്പെട്ടു.
അക്ഷയ ഡിസ്ട്രിബ്യൂട്ടേഴ്സിന്റെ മാനേജിങ് ഡയറക്ടർ ബിജേഷ് അടക്കാച്ചിറ, അധ്യാപകരായ ജയേഷ് ജോസ്, ജാസ്മിൻ മാത്യു, സിനി എന്നിവർ സംബന്ധിച്ചു.