ക്യാൻസർ ബാധിതനായ യുവാവ് ചികിത്സാ സഹായം തേടുന്നു
പനമരം : ക്യാൻസർ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു. നടവയൽ സ്വദേശി തോട്ടുങ്കര സിജു (45) ആണ് ഉദാരമതികളുടെ സഹായം തേടുന്നത്.
സിജുവിന്റെ ചെറുകുടലിലും, വൻകുടലിലും രോഗം ബാധിച്ച് ഒരു വർഷമായി ചികിത്സയിലാണ്. ആശാരി പണിയെടുത്ത് ഉപജീവനം നടത്തിയിരുന്ന ഇയാൾക്ക് ഒരു വർഷം മുമ്പാണ് രോഗം ബാധിച്ചത്. വിദഗ്ധ പരിശോധനയിൽ ക്യാൻസർ ആണന്ന് സ്ഥിരീകരിച്ചതോടെ കോഴിക്കോട് മെഡിക്കൽ കോളജ് ക്യാൻസർ സെന്ററിൽ ചികിത്സ തേടി. സർജറിക്കും മറ്റ് ചികിത്സക്കും വൻതുക ചിലവഴിക്കേണ്ടി വന്നു. ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന സിജുവിന്റെ രോഗാവസ്ഥയിൽ മക്കളുടെ പഠനം പോലും അവസാനിപ്പിക്കേണ്ട അവസ്ഥയാണ്.
നിലവിൽ 22 ളം കീമോ ചെയ്ത ഇദ്ദേഹത്തിന് മാസം 50000 രൂപയോളം മരുന്നിന് മാത്രമായി വേണം. ഇനി ഒരു സർജറി കൂടി വേണമെന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. നിലവിൽ നാട്ടുകാരുടയും, വിവിധ മതസ്ഥാപനങ്ങൾ, സംഘടനകൾ എന്നിവരുടെ സഹായത്താലാണ് ചികിത്സകൾ നടക്കുന്നത്. ഭാരിച്ച ചിലവുകൾ താങ്ങാൻ കഴിയാത്ത ഈ കുടുംബത്തെ സഹായിക്കാനായി നാട്ടുകാർ ചികിത്സ സഹായ സമിതി രൂപികരിച്ചിട്ടുണ്ട്. കുടുംബത്തിന്റെ ദയനീയാവസ്ഥയിൽ കൈ കോർക്കണമെന്ന് സമിതി ഭാരവാഹികൾ പറഞ്ഞു.
അക്കൗണ്ട് : എസ്.ബി.ഐ പനമരം ശാഖ. അക്കൗണ്ട് നമ്പർ : 35899050414. ഐ.എഫ്.സി കോഡ് : SBIN 0008592 ഗൂഗിൾ പേ: 9656363752