May 6, 2026

പുൽപ്പള്ളിയിൽ കള്ളത്തോക്കും വെടിക്കോപ്പുകളുമായി രണ്ടുപേർ പിടിയിൽ

Share

 

പുൽപ്പള്ളി : വേട്ടയ്ക്കുപയോഗിക്കുന്ന കള്ളത്തോക്കും വെടിക്കോപ്പുകളും ഉൾപ്പടെ രണ്ട് പേരെ വനപാലകർ പിടികൂടി. സീതാമൗണ്ട് ഐശ്വര്യക്കവല പഴമ്പള്ളിൽ സിബി ( 51 ), കൊളവള്ളി മുളകുന്നത്ത് എം.വി സജി (41 ) എന്നിവരെയാണ് പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യുട്ടി റേഞ്ച് ഓഫീസർ വി.ആർ ഷാജിയുടെ നേത്യത്വത്തിലുള്ള സംഘം പിടികൂടിയത്.

 

തോക്കും വെടിക്കോപ്പുകളുമായി സംഘം വേട്ടയ്ക്കിറങ്ങിയെന്ന് ചെതലയം റേഞ്ച് ഓഫീസർ കെ.പി അബ്ദുൾ സമദിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്നാണ് തിങ്കളാഴ്ച രാത്രി കൊളവളളിയിൽ വനപാലകർ കാവലിരുന്നത്. ഇവരിൽ നിന്ന് നാടൻ തോക്കിന് പുറമെ തിരകളും വേട്ടയ്ക്കുപക്കുന്ന സാമഗ്രികളും പിടികൂടി.

 

സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.യു മണികണ്ഠൻ, സിവിൽ ഫോറസ്റ്റ് ഓഫിസർമാരായ കെ.കെ താരനാഥ്, വി.പി സിജിത്ത്, പി.ആർ സതീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതികളെ പോലീസിന്കൈമാറി


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.