കൊയിലേരി പുഴയിൽ ചാടിയതായി സംശയിച്ച ജയേഷിനെ വീട്ടിൽ നിന്നും കണ്ടെത്തി
മാനന്തവാടി : കൊയിലേരി പാലത്തിന് മുകളിൽ നിന്നും പുഴയിൽ ചാടിയതായി സംശയിച്ച യുവാവിനെ വീട്ടിൽ നിന്നും കണ്ടെത്തി. അഞ്ചുകുന്ന് ഏഴാംമൈൽ കല്ലിട്ടാങ്കുഴി ജയേഷ് (37) നെയാണ് കുറുക്കൻമൂലയിലുള്ള വീട്ടിൽ നിന്നും ഇന്ന് രാവിലെ കണ്ടെത്തിയത്.
കൊയിലേരി പാലത്തിന് മുകളിൽ ഇയാളുട കുറുപ്പും ചെരിപ്പും കണ്ടെത്തിയതിനെ തുടർന്ന് ഇന്നലെ പുഴയിൽ വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. ഇന്ന് തിരച്ചിൽ നടത്തവെ ഇയാളുടെ ഫോൺ ഓൺ ആയതിനെ തുടർന്ന് തിരച്ചിൽ നിർത്തിയിരുന്നു.