ഉർദു അധ്യാപകർ വിവിധ ആവശ്യങ്ങളുയർത്തി ഡി.ഡി ഓഫീസിനു മുൻപിൽ ധർണ്ണ നടത്തി
കൽപ്പറ്റ. നിർത്തി വെച്ച ഡി.എൽ.എഡ് പുന:സ്ഥാപിക്കുക, ഉർദു ബി.എഡ് കോഴ്സുകൾക്ക് സീറ്റ് വർദ്ധിപ്പിക്കുക, വയനാട് ജില്ലയിൽ ഹയർ സെക്കണ്ടറിയിൽ ഉർദു ഭാഷ പഠിക്കുവാനുള്ള അവസരമൊരുക്കുക, പാർട്ട് ടൈം അധ്യാപകരുടെ സർവ്വീസ് സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുക, ഭാഷാധ്യാപകർക്ക് ഹെഡ് മാസ്റ്റർ തസ്തികയിലേക്ക് പ്രമോഷൻ നൽകുക, ഒഴിവുള്ള പോസ്റ്റുകൾ നികത്താൻ ഉടൻ പി.എസ്.സി വിളിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ജില്ലയിലെ ഉർദു അധ്യാപകർ കെ.യു.ടി.എയുടെ ആഭിമുഖ്യത്തിൽ ഡി.ഡി. ഓഫീസിനു മുൻപിൽ ധർണ്ണ നടത്തി.
ധർണ്ണ കൽപ്പറ്റ മുൻസിപ്പൽ ചെയർമാൻ കെയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. കെ.യു.ടി.എ ജില്ലാ പ്രസിഡണ്ട് പി.പി. മജീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈപ്രസിഡണ്ട് നജീബ് മണ്ണാർ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. കെ.മമ്മൂട്ടി മാസ്റ്റർ, ജാൻസി രവീന്ദ്രൻ, സമുറുദ്ദീൻ എം. ആശാ ബേബി തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി അബ്ബാസ് പി സ്വാഗതവും ജുഫൈൽ ഹസൻ നന്ദിയും പറഞ്ഞു.