സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ് : പവന് 240 രൂപ കുറഞ്ഞു
സംസ്ഥാനത്ത് നാല് ദിവസത്തിന് ശേഷം സ്വർണവില ഇടിവിലേക്ക്. കഴിഞ്ഞ ഒന്നര മാസത്തെ ഉയർന്ന വില ഇന്നലെ രേഖപ്പെടുത്തിയതിനു പിന്നാലെ ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞ് യഥാക്രമം 5,540 രൂപയിലും 44,320 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.
ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ച് ഗ്രാമിന് 5,570 രൂപയിലും പവന് 44,560 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഇത് കഴിഞ്ഞ ഒന്നര മാസത്തെ ഏറ്റവും ഉയർന്ന വിലയാണ്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വർധിച്ച് ഗ്രാമിന് 5,560 രൂപയിലും പവന് 44,480 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്.
സാധാരണ വെള്ളി വില ഇന്ന് ഒരു രൂപ കുറഞ്ഞ് 81 രൂപയായി. ഹോള്‍മാര്‍ക്ക് വെള്ളി വില 103 രൂപയില്‍ മാറ്റമില്ലാതെ തുടരുന്നു.