കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു
പുൽപ്പള്ളി : സുൽത്താൻ ബത്തേരി – പുൽപ്പള്ളി റൂട്ടിൽ അഞ്ചാം മൈലിനടുത്ത് കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്.
ഇന്ന് രാവിലെ 8.40 ഓടെയാണ് അപകടം. പുൽപ്പള്ളിയിൽ നിന്നും തൃശ്ശൂരിലേക്ക് പോകുന്ന ബസ്സ് കാട്ടിലേക്ക് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. 16 യാത്രക്കാരാണ് ബസ്സിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ ഇവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ സാരമുള്ളതല്ലെന്നാണ് വിവരം.