ഇരുളത്ത് വീട് കത്തിനശിച്ചു
പുൽപ്പള്ളി : ഇരുളം കല്ലോണിക്കുന്നില്‍ വീട് കത്തി നശിച്ചു. താഴേ കോട്ടപ്പള്ളില്‍ രവിയുടെ വീടാണ് കത്തിനശിച്ചത്. ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് സംഭവം. ഷീറ്റ് മേഞ്ഞ വീടാണ് കത്തിയത്. തീപിടുത്ത കാരണം വ്യക്തമല്ല. തീപിടുത്തമുണ്ടായ സമയം വീട്ടുകാര്‍ സ്ഥലത്ത് ഇല്ലായിരുന്നു. കേണിച്ചിറ പോലീസും നാട്ടുകാരും ചേര്‍ന്ന് തീ അണച്ചു.