സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിനവും സ്വർണവിലയിൽ ഇടിവ് ; രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവില ഇടിയുന്നത്. ഇന്ന ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. ഇതോടെ മൂന്ന് ദിവസംകൊണ്ട് 480 രൂപ കുറഞ്ഞ് സ്വർണവില 44,000 ത്തിന് താഴെ എത്തി. ജൂൺ 15 നാണു സ്വർണവില മുൻപ് 44,000 ത്തിന് താഴെ എത്തിയത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,600 രൂപയാണ്.
ജൂണ്‍ രണ്ടിനാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. 44800 രൂപയായിരുന്നു വില. പിന്നീട് ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണം ഇന്ന് 43600 രൂപയിലേക്ക് എത്തി. മാസങ്ങള്‍ക്ക് ശേഷമാണ് സ്വര്‍ണവില ഇത്രയും കുറഞ്ഞ നിരക്കിലേക്ക് എത്തുന്നത്. ഡോളര്‍ ഇന്‍ഡ്ക്‌സില്‍ ഇടിവ് രേഖപ്പെടുത്തിയതിനാല്‍ വരും ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രതീക്ഷിക്കുന്നു.