May 13, 2025

പാതിരിയമ്പത്ത് വന്യമൃഗം ആടിനെ കടിച്ചു കൊന്നു

Share

 

നടവയൽ : പാതിരിയമ്പത്ത് അജ്ഞാത ജീവി ആടിനെ കടിച്ചു കൊന്നു. പാതിരിയമ്പം തേക്കാനത്ത് ഷിജുവിന്റെ രണ്ട് വയസ്സ് പ്രായം വരുന്ന ആടിനെയാണ് കൊന്നത്.

 

ഇന്ന് രാവിലെ 7 മണിയോടെ ആട്ടിൻ കൂടിന് സമീപം കെട്ടിയിട്ടിരുന്നിടത്ത് നിന്നാണ് വന്യമൃഗം ആക്രമിച്ച് കൊലപ്പെടുത്തിയത്.  ചെന്നായ ആവാം ആക്രമിച്ചതെന്ന് കരുതുന്നു. 15000 രൂപയുടെ നഷ്ടം സംഭവിച്ചതായി വീട്ടുകാർ പറഞ്ഞു. വനം വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.