കഞ്ചാവുമായി പിടിയിലായ യുവാവിന് രണ്ട് വര്‍ഷം തടവും 20000 രൂപ പിഴയും
കല്‍പ്പറ്റ : കഞ്ചാവുമായി പിടിയിലായ യുവാവിന് രണ്ട് വര്‍ഷം തടവും 20000 രൂപ പിഴയും. കോഴിക്കോട് കൂടത്തായ് അമ്പലമുക്ക് അന്തംക്കുന്ന് വീട്ടില്‍ സജാദ് (32)നെയാണ് കല്‍പ്പറ്റ അഡിഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.
2018 ലാണ് സജാദിനെ 1600 ഗ്രാം കഞ്ചാവുമായി വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തത്. പഴയ വൈത്തിരി ദേശീയ പാതയുടെ സമീപത്തു നിന്നാണ് വില്‍പ്പനക്കായി സൂക്ഷിച്ച കഞ്ചാവ് ഇയാളില്‍ നിന്ന് എസ്.ഐ. ഹരിലാല്‍ ജി. നായരും സംഘവും പിടികൂടിയത്. അന്നത്തെ വൈത്തിരി പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ അബ്ദുള്‍ ഷെരീഫ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് പ്രതിയെ ശിക്ഷിച്ചു ഉത്തരവായത്.