ബാങ്ക് വായ്പ തട്ടിപ്പിനെ തുടർന്ന് ആത്മഹത്യ ചെയ്ത രാജേന്ദ്രൻ നായരുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി
പുൽപ്പള്ളി : പുൽപ്പള്ളി ബാങ്ക് വായ്പ തട്ടിപ്പിനെ തുടർന്ന് ആത്മഹത്യ ചെയ്ത കർഷകർ രാജേന്ദ്രൻ നായരുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് കുറിപ്പ് കണ്ടെത്തിയത്.
മരണ കുറിപ്പിൽ സജീവൻ കൊല്ലപ്പള്ളി, കെ.കെ എബ്രഹാം, സുജാത ദിലീപ്, രമാദേവി എന്നിവരുടെ പേരുകൾ ഉണ്ട്. ഇവർ ചതിച്ചതാണെന്നും കുറിപ്പിൽ പറയുന്നു. കത്ത് പോലീസിന് കൈമാറി.
“എന്റെ മരണത്തിന്റെ ഉത്തരവാദികൾ സജീവൻ കൊല്ലപ്പള്ളി, കെ.കെ എബ്രഹാം, സുജാത ദിലീപ്, രമാദേവി. എനിക്ക് പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ ലോണായി 70000 രൂപ മാത്രം. ഇവർ എന്നെ ചതിച്ചതാണ്. ” എന്നാണ് വീട്ടുകാർക്ക് ലഭിച്ച കുറിപ്പിൽ ഉള്ളത്.