കല്‍പ്പറ്റയില്‍ വീണ്ടും ഭക്ഷ്യവിഷബാധ : 10 പേർ ചികിത്സയിൽ
കൽപ്പറ്റ : കല്‍പ്പറ്റയില്‍ വീണ്ടും ഭക്ഷ്യവിഷബാധ. കൈനാട്ടി ഉടുപ്പി ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. എല്ലാവരും തിരുവനന്തപുരത്തു നിന്ന് എത്തിയ വിനോദസഞ്ചാരികളാണ്. ഇന്നലെ രാത്രി ഭക്ഷണത്തിനു ശേഷമാണ് ഛര്‍ദ്ദിയും മറ്റ് രോഗലക്ഷണങ്ങളും ഇവർക്കുണ്ടായത്. പത്തോളം പേര്‍ കൈനാട്ടി ജനറൽ ആശുപത്രിയില്‍ ചികിത്സതേടി.
ഞായറാഴ്ചയും കൽപ്പറ്റയിൽ ഭക്ഷ്യവിഷബാധയുണ്ടായിരുന്നു. മുസല്ല റെസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ച ഒരു കുടുംബത്തിലെ 17 പേർ ഉൾപ്പെടെ 42 ഓളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്
.