പെരിക്കല്ലൂരിൽ കാറിൽ കടത്തിയ കഞ്ചാവുമായി യുവാക്കൾ പിടിയിൽ
പുൽപ്പള്ളി : പെരിക്കല്ലൂർ വെട്ടത്തൂർ പമ്പ് ഹൗസിനുസമീപം പോലീസ് നടത്തിയ പരിശോധനയിൽ കാറിൽ കടത്തിക്കൊണ്ടു പോകുകയായിരുന്ന 690 ഗ്രാം കഞ്ചാവുമായി അഞ്ചുപേരെ അറസ്റ്റുചെയ്തു.
അമ്പലവയൽ കോട്ടൂർ സ്വദേശി ആലക്കുന്നിൽ അൻഷിദ് (22), ചുള്ളിയോട് കരടിപ്പാറ സ്വദേശികളായ ഇടമഠത്തിൽ അജ്മൽ (26), കിഴക്കേതിൽ അൻഷാദ് (24), നോറ്റത്ത് സുഹൈൽ (23), കുമ്പളേരി കതിർകോട്ടിൽ പ്രവീൺ (19) എന്നിവരെയാണ് പുൽപ്പള്ളി എസ്.ഐ. പി.ജി. സാജന്റെ നേതൃത്വത്തിൽ പിടികൂടിയത്.