കൽപ്പറ്റയിലെ കടയിൽ നിന്നും മൊബൈൽ ഫോൺ മോഷണം: പ്രതികൾ പിടിയിൽ
കൽപ്പറ്റ : കൽപ്പറ്റയിലെ ഇമേജ് മൊബൈൽസിൽ നിന്നും 1,20,000 രൂപയുടെ സ്മാർട്ട് ഫോണും സ്മാർട്ട് വാച്ചും മോഷ്ടിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ.
വൈത്തിരി സ്വദേശി ജെറി ലുയിസ് ജോസഫ്, പൊഴുതന സ്വദേശി സുധീവ് എന്ന മനു എന്നിവരാണ് പിടിയിലായത്. മോഷണം നടന്ന് മണിക്കൂറുകൾക്കകമാണ് ഇരുവരും പിടിയിലായത്.
മൊബൈൽഫോൺ വാങ്ങാനെന്ന വ്യാജേനയാണ് ഇവർ സ്ഥാപനത്തിലെത്തിയത്. കൽപ്പറ്റ എ.എസ്.പി തപോഷ് ബസുമതാരിയുടെ നിർദ്ദേശപ്രകാരം കൽപ്പറ്റ എസ്.ഐ ബിജു ആന്റണിയും സംഘവുമാണ് ഇവരെ പിടികൂടിയത്.