സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ് : വെള്ളി വിലയും കുറഞ്ഞു
സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന് 44520 രൂപയായി ആണ് വില കുറഞ്ഞത്. ഒരു ഗ്രാമിന് 5565 രൂപയാണ് വില. രാജ്യാന്തര വപിണിയിൽ ട്രോയ് ഔൺസിന് 1978 ഡോളറിലാണ് വില.
ഇന്നലെ ഒരു പവൻ സ്വർണത്തിന് 44600 രൂപയായിരുന്നു വില.
ഏപ്രിൽ ഒന്നിന് പവന് 44,000 രൂപയായിരുന്നു വില എങ്കിലും പിന്നീട് വില കുതിച്ചിരുന്നു. ഏപ്രിൽ 14ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽയിരുന്നു സ്വർണ വില . പവന് 45320 രൂപയായിരുന്നു വില. സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണിത്. പിന്നീട് വില കുറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയും കുറഞ്ഞു. ഒരു ഗ്രാം വെള്ളിക്ക് 76.40 രൂപയാണ് ഇന്നത്തെ വില. എട്ട് ഗ്രാം വെള്ളിക്ക് 611 രൂപയും 10 ഗ്രാമിന് 764രൂപയുമാണ് വില. ഒരു കിലോഗ്രാം വെള്ളിക്ക് 76,400 രൂപയാണ് വില.