നടവയല്‍ സ്വദേശിയായ യുവാവ് കണ്ണൂരിൽ മുങ്ങി മരിച്ചു
പനമരം : കണ്ണൂര്‍ ആലക്കോടില്‍ സുഹൃത്തിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി പോയ നടവയല്‍ സ്വദേശി മുങ്ങി മരിച്ചു. ചിറ്റാലൂര്‍ക്കുന്ന് കാഞ്ഞിരത്തിങ്കല്‍ ഷിജി ജോസഫ് (47) ആണ് കണ്ണൂര്‍ കക്കയാട് പാലപ്പുഴയില്‍ മുങ്ങി മരിച്ചത്.
ഇന്ന് വൈകുന്നേരം 4 മണിയോടെയാണ് അപകടമുണ്ടായത്. വിവാഹം കഴിഞ്ഞ് മടങ്ങിയ ഇവർ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം. കൂടെയുള്ളവര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ എത്തിയാണ് ഇദ്ദേഹത്തെ പുഴയില്‍ നിന്ന് കയറ്റിയത്. മൃതദേഹം പേരാവൂര്‍ ഗവ.ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.