September 20, 2024

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ കുറവ്

1 min read
Share

 

കേരളത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുതിച്ചുയര്‍ന്ന സ്വര്‍ണവില ഇന്ന് നേരിയ തോതില്‍ കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 44,880 രൂപയാണ് ഇന്നത്തെ വില. സ്വര്‍ണം ഗ്രാമിന് 10 രൂപ ഇടിഞ്ഞ് വില 5610 രൂപയിലേക്കെത്തി. ഒരു ഗ്രാം വെള്ളിയ്ക്ക് 82 രൂപയാണ് ഇന്നത്തെ വില. 18 ക്യാരറ്റ് സ്വര്‍ണം ഗ്രാമിന് 4675 രൂപയ്ക്കാണ് ഇന്ന് സംസ്ഥാനത്ത് വില്‍പന നടക്കുന്നത്.

 

ഇന്നലെ സ്വര്‍ണവില ഗ്രാമിന് 50 രൂപ വര്‍ധിച്ച് 5620 രൂപയിലേക്കെത്തിയിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപ കൂടി 44960 രൂപയിലേക്കും ഇന്നലെ എത്തിയിരുന്നു. ഇതിന് മുന്‍പുള്ള രണ്ട് ദിവസത്തെ വര്‍ധനവ് കണക്കിലെടുത്താല്‍ സ്വര്‍ണ വിലയില്‍ പവന് ഒറ്റയടിയ്ക്ക് 640 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ റെക്കോര്‍ഡ് നിരക്കും ഭേദിച്ച് പൊന്നിന്റെ വില മുന്നേറുകയായിരുന്നു.

 

സ്വര്‍ണവിലയ്‌ക്കൊപ്പം വെള്ളിയുടെ വിലയും കുതിയ്ക്കുകയാണ്. വെള്ളിവില കുതിച്ച് ഇന്ന് 82 രൂപയിലെത്തി. ഇന്നലെ ഒരു ഗ്രാം വെള്ളിയ്ക്ക് 81 രൂപയ്ക്കായിരുന്നു വ്യാപാരം പുരോഗമിച്ചിരുന്നത്.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.