സി.എച്ച് മൊയ്‌ദു സാഹിബ് അനുസ്മരണവും, ഇഫ്താർ സ്നേഹ സംഗമവും
മാനന്തവാടി : മാനന്തവാടി നിയോജക മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി സി.എച്ച് മൊയ്‌ദു സാഹിബ് അനുസ്മരണവും, ഇഫ്താർ സ്നേഹ സംഗമവും സംഘടിപ്പിച്ചു. ജില്ലാ മുസ്ലിംലീഗ് പ്രഡിഡന്റ് കെ.കെ. അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് പി.കെ അബൂബക്കർ അനുസ്മരണ പ്രഭാഷണം നടത്തി. പ്രസിഡന്റ് സി.പി. മൊയ്‌ദു ഹാജി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.സി. അസീസ് സ്വാഗതം പറഞ്ഞു.
ജില്ലാ മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് സി.കുഞ്ഞബ്ദുള്ള, ജില്ലാ സെക്രട്ടറി ഹാരിസ് പടിഞ്ഞാറത്തറ, ജില്ലാ സെക്രട്ടറിമാരായ എൻ.നിസാർ അഹമ്മദ്, കല്പറ്റ റസാഖ്, പി.കെ. ജയലക്ഷ്മി, പടയൻ മുഹമ്മദ്, പി.വി.എസ്. മൂസ്സ, ഡി.അബ്ദുള്ള, അഡ്വ. എൻ. കെ.വർഗീസ്, പി.വി. ജോർജ്, അഡ്വ.പടയൻ റഷീദ്, കടവത് മുഹമ്മദ്, സി.സി. അന്ദ്രുഹാജി, ഉസ്മാൻ പള്ളിയാൽ, പി.കെ. അബ്ദുൽ അസീസ്, കെ.ഉസ്മാൻ, കെ.ഇബ്രാഹിം ഹാജി, സി.സി. അന്ദ്രു ഹാജി, വി.ഹസ്സൈനാർ ഹാജി, ശിഹാബ് മലബാർ, പി.മുഹമ്മദ്, കെ.കെ.സി. മൈമൂന തുടങ്ങിയവർ സംബന്ധിച്ചു.