വയനാട് ലോക്സഭ മണ്ഡലത്തെ അനാഥമാക്കിയതിനെതിരെ കെ.പി.സി.സി സംസ്ക്കാര സാഹിതി പ്രതിരോധ സദസ്സ് നടത്തി
കൽപ്പറ്റ: വയനാടിൻ്റെ എം.പി രാഹുൽ ഗാന്ധിയെ കള്ളക്കേസ് ചമച്ച് അയോഗ്യനാക്കിയതിരെ കെ.പി.സി.സി സംസ്ക്കാര സാഹിതി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിരോധ സദസ്സ് നടത്തി. ഏകാധിപത്യം തുലയട്ടെ ജനാധിപത്യം പുലരട്ടെ എന്ന മുദ്രാവാക്യമുമായാണ് രാഹുൽ ഗാന്ധിക്കൊപ്പമെന്ന പേരിൽ പ്രചാരണ പരിപാടി ആരംഭിച്ചത്.
കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ എബ്രഹാം സംഗമം ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ പൊതുജനങ്ങൾ സംഘടിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡൻറ് സുരേഷ് ബാബു വാളൽ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർ പി.പി ആലി മുഖ്യ പ്രഭാഷണം നടത്തി. കോൺഗ്രസ് നേതാക്കളായ വി.എ മജീദ്, ഗോകുൽദാസ് കോട്ടയിൽ, സി.കെ ജിതേഷ്, സുന്ദർരാജ് എടപ്പെട്ടി, കെ. പോൾ, ബിനുമാങ്കൂട്ടം, സി.വി നേമിരാജൻ, എം.വി രാജൻ, ഡോ: സീനതോമസ്, ഒ.ജെ മാത്യു, സന്ധ്യ ലിഷു, കെ.പത്മനാഭൻ, ഫൈസൽ പാപ്പിന, സെബാസ്റ്റ്യൻ കൽപ്പറ്റ, ഉമ്മർ പൂപ്പറ്റ, പി.വിനോദ് കുമാർ, കെ.കെ രാജേന്ദ്രൻ, ശശികുമാർ, സുരേഷ് ബാബു, വയനാട് സക്കറിയാസ്, സുബൈർ ഓണിവയൽ, പി.എം ജോസ്, കെ.എസ് അനൂപ് കുമാർ എന്നിവർ പ്രസംഗിച്ചു.