ബേക്കറി നിര്‍മ്മാണ സൗജന്യ പരിശീലനം : അപേക്ഷ ക്ഷണിച്ചു
കൽപ്പറ്റ : പുത്തൂര്‍വയല്‍ എസ്.ബി.ഐ. ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ മാര്‍ച്ച് 27 മുതല്‍ ആരംഭിക്കുന്ന 10 ദിവസത്തെ സൗജന്യ കേക്ക്, ബേക്കറി നിര്‍മ്മാണ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സ്വയം തൊഴിലിനോടൊപ്പം ബാങ്കിംഗ്, ലോണ്‍ സംബന്ധിച്ച വിവരങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ക്ലാസുകളും ഉണ്ടായിരിക്കും. ഫോണ്‍: 04936 206132, 8078711040.