September 21, 2024

തിരുനെല്ലിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനത്തിനു നേരെ കാട്ടാനയുടെ പരാക്രമം

1 min read
Share

 

മാനന്തവാടി : തിരുനെല്ലിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനത്തിനു നേരെ കാട്ടാനയുടെ പരാക്രമം. തിരുനെല്ലി മഹാവിഷ്ണുക്ഷേത്രം ജീവനക്കാരൻ ആർ.എം. വിനോദന്റെ വാഹനമാണ് ആന നശിപ്പിച്ചത്.

 

കഴിഞ്ഞദിവസം രാത്രി 11.30 ഓടെയായിരുന്നു സംഭവം. ശബ്ദം കേട്ട് വീടിനുപുറത്തിറങ്ങി നോക്കിയപ്പോൾ ആന വാഹനത്തിന്റെ പിൻഭാഗം കുത്തിയുയർത്തുന്നതാണ് കണ്ടതെന്ന് വിനോദൻ പറഞ്ഞു.

 

വാഹനത്തിന്റെ പിറകുവശത്ത് ആനയുടെ കൊമ്പുകുത്തിയതു കാരണം ദ്വാരമുണ്ടായിട്ടുണ്ട്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് വനപാലകരെ സമീപിച്ചതായി വിനോദൻ പറഞ്ഞു.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.