സംസ്ഥാനത്ത് സ്വർണവില മൂന്നാം ദിനവും ഇടിഞ്ഞു : വെള്ളി വിലയിലും ഇടിവ്
സംസ്ഥാനത്ത് സ്വർണ വില വീണ്ടും കൂപ്പുകുത്തി. പവന് 41,200 രൂപയായി വില കുറഞ്ഞു . ഒരു ഗ്രാമിന് 5,150 രൂപയാണ് വില. ഒരു പവൻ സ്വർണത്തിന് 41,360 രൂപയായിരുന്നു ഇന്നലെ വില. പവന് 160 രൂപയാണ് കുറഞ്ഞത്. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1,811 ഡോളറിലാണ് വില. മൂന്ന് ദിവസം കൊണ്ട് സ്വർണ വിലയിൽ പവന് 400 രൂപയുടെ കുറവ്.
വെള്ളി വിലയിലും നേരിയ കുറവ്. ഒരു ഗ്രാം വെള്ളിക്ക് 70 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിക്ക് 560 രൂപയാണ് വില. ഒരു കിലോഗ്രാം വെള്ളിക്ക് 70,000 രൂപയാണ് വില.