തൃക്കൈപ്പറ്റയിൽ കാട്ടുപന്നി കുറുകെ ചാടി ; സ്കൂട്ടർ യാത്രികനായ യുവാവിന് ഗുരുതര പരിക്ക്
കൽപ്പറ്റ : സ്കൂട്ടർ യാത്രയ്ക്കിടെ റോഡിന് നടുവിലൂടെ കാട്ടുപന്നി കുറുകെ ചാടി തെറിച്ച് വീണ യുവാവിന് ഗുരുതര പരിക്ക്. തൃക്കൈപ്പറ്റ മണിക്കുറ്റിയിൽ ലിബിൻ ജോണാണ് (30) അപകടത്തിൽ പെട്ടത്.
ഇന്നലെ രാത്രി 10 മണിയോടെ തൃക്കൈപ്പറ്റ വില്ലേജ് ഓഫീസിന് സമീപമാണ് അപകടം നടന്നത്. മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ച ലിബിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൃക്കൈപ്പറ്റ പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം വലിയ തോതിൽ വർദ്ധിച്ചിരിക്കുകയാണ്. കാർഷിക വിളകൾ നശിപ്പിക്കുന്നത് കൂടാതെ, ജനങ്ങളുടെ ജീവനും ഭീഷണിയാവുന്ന വിധത്തിൽ വന്യമൃഗശല്യം വർദ്ധിച്ചു വരുന്നതിൽ ആശങ്കാകുലരായിരിക്കയാണ് നാട്ടുകാർ.