September 21, 2024

പയ്യമ്പള്ളിയിൽ കുളിയൻ ഷോക്കേറ്റുമരിച്ച സംഭവം: സ്ഥലമുടമ അറസ്റ്റിൽ

1 min read
Share

 

മാനന്തവാടി : പയ്യമ്പള്ളി ചെറൂർ അണ്ണി കോളനിയിലെ കുളിയൻ (രാജൻ-50) ഷോക്കേറ്റുമരിച്ച സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റുചെയ്തു. കുളിയനെ ഷോക്കേറ്റുമരിച്ചനിലയിൽ കണ്ടെത്തിയ സ്ഥലത്തിന്റെ ഉടമ ചെറൂരിലെ കരിമ്പനാക്കുഴി ജോബിയെയാണ്‌ (44) പോലീസ് അറസ്റ്റുചെയ്തത്.

 

കഴിഞ്ഞ 14-ന് രാവിലെയാണ് ജോബിയുടെ ഉടമസ്ഥതയിലുള്ള വാഴത്തോട്ടത്തിൽ കുളിയനെ മരിച്ചനിലയിൽ കണ്ടെത്തിയത്. തോട്ടത്തിൽ സ്ഥാപിച്ച വേലിയിൽ നിന്നുള്ള ഷോക്കേറ്റാണ് മരിച്ചതെന്ന് പോലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിലും പിന്നീടുള്ള പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും വ്യക്തമായിരുന്നു. ഇത് വന്യജീവികളെ അപായപ്പെടുത്താനായി നിർമിച്ചതാണോയെന്നും പരിശോധിക്കുന്നുണ്ട്. അനധികൃതമായി നിർമിച്ച വേലിയിൽ എ.സി വൈദ്യുതി കടത്തിവിട്ടതാണ് കുളിയൻ ഷോക്കേറ്റുമരിക്കുന്നതിന് കാരണമായത്. ജോബിയെ മാനന്തവാടി പ്രത്യേകകോടതി ജഡ്‌ജി പി.ടി. പ്രകാശൻ റിമാൻഡ് ചെയ്തു.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.