കെ.എസ്.ആർ.ടി.സി ബസ്സില്‍ കടത്തിയ 30 കിലോയോളം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
മാനന്തവാടി : തോല്‍പ്പെട്ടി എക്സൈസ് ചെക്ക്‌പോസ്റ്റില്‍ വെച്ച് നടത്തിയ വാഹന പരിശോധനയില്‍ ആന്ധ്രയില്‍ നിന്നും കെ.എസ്.ആർ.ടി.സി ബസ്സില്‍ കടത്തി കൊണ്ട് വന്ന 30 കിലോയോളം കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്തിയ കോഴിക്കോട് മാവൂര്‍ പടാരുകുളങ്ങര സ്വദേശി രാജീവ് (42) നെ അറസ്റ്റ് ചെയ്തു. ബസ്സിന്റെ പിന്‍സീറ്റിനടിയില്‍ 2 ബാഗുകളിലായി സൂക്ഷിച്ച കഞ്ചാവാണ് പിടികൂടിയത്.
സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തലവനായ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ടി. അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും മാനന്തവാടി എക്സൈസ് ഇന്‍സ്പെക്ടറും സംഘവുമാണ് പരിശോധന നടത്തിയത്.