തലപ്പുഴയിൽ ഓടികൊണ്ടിരുന്ന കാറിന് തീ പിടിച്ചു
മാനന്തവാടി : തലപ്പുഴയിൽ ഓടികൊണ്ടിരുന്ന കാറിന് തീ പിടിച്ചു. തലപ്പുഴ ഉപാസന ഹോം അപ്ലയൻസിന് സമീപം ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം.
കൊട്ടിയൂർ സ്വദേശികൾ സഞ്ചരിച്ച വാഹനത്തിനാണ് തീ പിടിച്ചത്. ബോണറ്റിൽ നിന്നും പുക ഉയർന്നതിനെ തുടർന്ന് കാറിലുള്ളവർ പുറത്ത് ഇറങ്ങുകയും നാട്ടുകാരുടെയും ഓട്ടോ ടാക്സി ഡ്രൈവർമാരുടെയും സഹായത്തോടെ തീ അണയ്ക്കുകയായിരുന്നു.