ജില്ലാ ഷട്ടിൽ ബാഡ്മിൻ്റൻ മത്സരം
പനമരം : ആൽഫാ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിലുള്ള മൂന്നാമത് ജില്ലാ ഷട്ടിൽ ബാഡ്മിൻ്റൻ മത്സരം ജനുവരി 13, 14, 15 തീയതികളിലായി നടവയൽ ആൽഫാ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു. മെൻസ്, മാസ്റ്റേഴ്സ്, വെറ്ററൻസ് എന്നീ 3 വിഭാഗങ്ങളിലായി ഡബിൾസ് കാറ്റഗറിയിലാണ് മത്സരം. ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നായി 60 ടീമുകൾ മത്സരത്തിനിറങ്ങും. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് എവർറോളിങ് ട്രോഫിയും ക്യാഷ് അവാർഡും നൽകും. മത്സരം 13 ന് വൈകിട്ട് 6ന് നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ആർച്ച് പ്രീസ്റ്റ് ഫാ.ജോസ് മേച്ചേരി ഉദ്ഘാടനം ചെയ്യുമെന്ന് മാത്യു കാരിക്കാട്ടുകുഴിയിൽ, ബിജു ഡേവിഡ്, ഷിനോജ് ആഗസ്റ്റ്യൻ, ബിനോജ് ജോസ് എന്നിവർ അറിയിച്ചു.