നീർവാരത്ത് മധ്യവയസ്ക്കൻ ആത്മഹത്യ ചെയ്ത നിലയിൽ
പനമരം : നീർവാരത്ത് ആദിവാസി മധ്യവയസ്കനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നീർവാരം തരകമ്പം കോളനിയിലെ മണി (48) ആണ് മരിച്ചത്.
അയൽ ക്കൂട്ടങ്ങളിലും മറ്റ് പ്രാദേശികമായും ഇയാൾക്ക് കടബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. പനമരം പോ ലീസ് തുടർ നടപടികൾ സ്വീകരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: രുഗ്മണി. മൂന്ന് കുട്ടികളുണ്ട്.