വാളാടിൽ മക്കളെ മർദിച്ച കേസിൽ പ്രതിയായ പിതാവ് തൂങ്ങിമരിച്ചു
തലപ്പുഴ : മക്കളെ മർദിച്ച കേസിലെ പ്രതിയായ പിതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വാളാട് കണ്ണിമൂല കുടിയിരിക്കൽ ആൻറണി(45)യെയാണ് തിങ്കളാഴ്ച ഉച്ചയോടെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
പ്രായപൂർത്തിയാകാത്ത മക്കളെ മർദിച്ചെന്ന പരാതിയിൽ ഇയാളുടെ പേരിൽ തലപ്പുഴ പോലീസ് നേരത്തേ കേസെടുത്തിരുന്നു. തിങ്കളാഴ്ച രാവിലെ പോലീസ് സ്‌റ്റേഷനിൽ ഹാജരാകണമെന്ന് ആന്റണിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും എത്തിയിരുന്നില്ല.
തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ ബന്ധുക്കളുടെ സാന്നിധ്യത്തിൽ വീടിനുള്ളിൽ നടത്തിയ തിരച്ചിലിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മദ്യലഹരിയിൽ പിതാവ് മർദിച്ചെന്ന് പത്തും പതിമൂന്നും വയസ്സുള്ള കുട്ടികളുടെ പരാതിപ്രകാരം ശനിയാഴ്ചയാണ് ഇയാളുടെ പേരിൽ തലപ്പുഴ പോലീസ് കേസ് രജിസ്റ്റർചെയ്തത്. ഭാര്യ ഷാന്റി മൂന്നുമാസം മുമ്പാണ് ജോലിക്കായി വിദേശത്തേക്കു പോയത്.