സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്: പവന് 160 രൂപ കൂടി
1 min read
ഡിസംബർ ഒന്നിന് സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഇന്നലെ 38760 രൂപയായിരുന്ന പവന് ഇന്നത്തെ വില 39,000 രൂപയായി. 160 രൂപയുടെ വർധനവാണ് ഇന്ന് പവന് ഉണ്ടായിരിക്കുന്നത്. ഗ്രാമിന് 20 രൂപ കൂടി 4875 രൂപയായി. ഇന്നലെ 4845 രൂപയായിരുന്നു വില.
തുടർച്ചയായ അഞ്ച് ദിവസങ്ങൾക്കു ശേഷം നവംബർ 29 ന് സ്വർണ വില കുറഞ്ഞിരുന്നു. 38760 രൂപയായിരുന്നു പവന് വില. ഗ്രാമിന് 4845 രൂപയും. ഇന്നലെ 80 രൂപയാണ് പവന് കൂടിയത്.