September 20, 2024

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു ; പവന് 38800 രൂപയിൽ

1 min read
Share

 

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇന്നലെ സ്വർണവില മാറാതെ ഇരുന്നെങ്കിലും ശനിയാഴ്ച 120 രൂപയുടെ ഇടിവുണ്ടായിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 38800 രൂപയാണ്.

 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10 രൂപ കുറഞ്ഞു. വിപണിയിൽ നിലവിലെ വില 4850 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും 10 രൂപ കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണിയിലെ വില 4025 രൂപയാണ്.

 

അതേസമയം,സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധരണ വെള്ളിയുടെ നിലവിലെ വിപണി വില 67 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.