ഒരപ്പ് പുഴയിൽ കാണതയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി
മാനന്തവാടി : ഒരപ്പ് പുഴയിൽ കാണതയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. യവനാർകുളം കുടത്തുംമുല വെള്ളൻ്റെയും വിമലയുടെയും മകൻ വിവേക് (33) നെയാണ് വെള്ളിയാഴ്ച്ച പുലർച്ചെ വീട്ടിൽ നിന്ന് കാണതായത്. വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിൽ ടോർച്ച് ഒരപ്പ് പുഴയുടെ കരയിൽ കണ്ടെത്തിയിരുന്നു.
ഇതിനെ തുടർന്ന് പുഴയിൽ ഫയർഫോഴ്സും പോലീസും നാട്ടുകാരും പുഴയിൽ തിരച്ചിൽ നടത്തിയിരുന്നു. ഇന്നും പുഴയിൽ തിരച്ചിൽ നടത്തുന്നതിനിടയിൽ മൃതദേഹം തന്നെ പെന്തുകയായിരുന്നു. തലപ്പുഴ പോലീസ് സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മാർട്ടത്തിന് വയനാട് മെഡിക്കൽ കോളേജിലേക്ക് അയച്ചു. സഹദേരൻ വിപിഷ്.