പെരിക്കല്ലൂരിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
പുൽപ്പള്ളി : സുൽത്താൻബത്തേരി എക്സൈസ് റേഞ്ച് പാർട്ടി പുൽപള്ളി പെരിക്കല്ലൂർ കടവ് ഭാഗത്ത് വച്ച് നടത്തിയ പരിശോധനയിൽ 480 ഗ്രാം കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു.
കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിൽ ഇരിങ്ങന്നൂർ പോസ്റ്റിൽ ചിരകൻ പുന്നത്തിൽ വീട്ടിൽ മുഹമ്മദ് അലി(33) യാണ് പിടിയിലായത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.ബി ബാബുരാജിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ പ്രവീന്റീവ് ഓഫീസർ മനോജ് കുമാർ. പി കെ, സിവിൽ എക്സൈസ് ഓഫീസർമാരായ വിനോദ് പി ആർ, രാജീവൻ കെ. വി, ജ്യോതിസ് മാത്യു, ഷിനോജ് എം. ജെ, അൻവർ സാദത്ത് എന്നിവരും ഉണ്ടായിരുന്നു.