September 20, 2024

സംസ്ഥാനത്ത് സ്വർണത്തിന് നാല് ദിവസമായി ഒരേ വിലയിൽ

1 min read
Share

 

സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. നാല് ദിവസമായി ഒരേ വില തുടരുന്നു. ഗ്രാമിന് 4,645 രൂപയിലും പവന് 37,160 രൂപയിലുമാണ് ശനിയാഴ്ച ഉച്ച മുതൽ വ്യാപാരം നടക്കുന്നത്.

 

ശനിയാഴ്ച രണ്ട് വിലയാണ് സ്വർണത്തിന് രേഖപ്പെടുത്തിയത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ ഗ്രാമിന് 4,620 രൂപയും പവന് 36,960 രൂപയും രാവിലെ രേഖപ്പെടുത്തിയ ശേഷം ഉച്ചക്ക് ശേഷം വില വർധിക്കുകയായിരുന്നു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ശനിയാഴ്ച ഉച്ചക്ക് ശേഷം വർധിച്ചത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വില ഒക്ടോബർ 6 മുതൽ 9 വരെ രേഖപ്പെടുത്തിയ ഗ്രാമിന് 4,785 രൂപയും പവന് 38,280 രൂപയുമാണ്.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.