May 8, 2026

ഒന്നര കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിൽ   

Share

 

ബത്തേരി : ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ബാംഗ്ലൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരനിൽ നിന്നും 1.452 കിലോഗ്രാം കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് വെള്ളയിൽ സ്വദേശി  എ. പി ഹൗസിൽ മുഹമ്മദ് ഫഹാദ് (23) എന്നയാൾ അറസ്റ്റിലായി.

 

എക്സൈസ് ഇൻസ്പെക്ടർ അഭിജിത്ത് സുരേന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ മാരായ രഘു വി, സിവിൽ എക്‌സൈസ് ഓഫീസർ മാരായ വിപിൻ കുമാർ പി വി, ദിനീഷ് എം എസ് വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ രമ്യ. ബി ആർ, ഷാനിയ എന്നിവരും ഉണ്ടായിരുന്നു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.