പുൽപ്പള്ളി ചീയമ്പത്തും കടുവയുടെ ആക്രമം; വളർത്തുനായയ്ക്ക് പരിക്കേറ്റു
പുല്‍പ്പള്ളി: ചീയമ്പം 73 കോളനിയില്‍ വളർത്തുനായയെ കടുവ ആക്രമിച്ചു. ശാന്ത രാജുവിന്റെ നായെയാണ് കടുവ ആക്രമിച്ചത്.
ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സംഭവം. വീട്ടുക്കാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് കടുവ കാപ്പിത്തോട്ടത്തിലേക്ക് ഓടി മറഞ്ഞു.
ചീയമ്പം 73 കാപ്പിത്തോട്ട പ്രദേശത്ത് കടുവയുടെ സാന്നിധ്യമുണ്ടെന്ന് പ്രദേശവാസികള്‍ നേരത്തെ പറഞ്ഞിരുന്നു. മുമ്പും മേഖലയില്‍ നിരവധി വളര്‍ത്തുമൃഗങ്ങളെ കടുവ കൊന്നിട്ടുണ്ട്.