പനമരത്ത് കഞ്ചാവു വില്പന ; യുവതിയടക്കം മൂന്നുപേരെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസില്‍ ഏല്‍പ്പിച്ചു
പനമരം : പനമരം ചങ്ങാടക്കടവ് ഭാഗത്ത് വില്‍പ്പനക്കെത്തിച്ച കഞ്ചാവ് പൊതികളുമായി യുവതിയടക്കം മൂന്നുപേരെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസില്‍ ഏല്‍പ്പിച്ചു. സംഭവത്തെ തുടര്‍ന്ന് നിലമ്പൂര്‍ വണ്ടൂര്‍ ചന്തുള്ളി അല്‍ അമീന്‍ (30), പച്ചിലക്കാട് കായക്കല്‍ ഷനുബ് (21), പച്ചിലക്കാട് കായക്കല്‍ തസ്ലീന(35) എന്നിവരെ പനമരം പോലീസ് അറസ്റ്റ് ചെയ്തു.
സംഘം സഞ്ചരിച്ച കാറില്‍ നിന്നും ചെറു പൊതികളായി സൂക്ഷിച്ച 53 ഗ്രാം കഞ്ചാവും പോലീസ് കണ്ടെടുത്തു. പ്രദേശത്തെ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് കഞ്ചാവ് വില്‍ക്കുന്ന സംഘമാണിവരെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇത്തരക്കാരെ പ്രതിരോധിക്കാന്‍ നാട്ടുകാരുടെ സംഘം ജാഗരൂകരാണെന്നും പ്രദേശവാസികള്‍ പറഞ്ഞു.