അപേക്ഷ ക്ഷണിച്ചു
കല്‍പ്പറ്റ കെ.എം.എം.ഗവ. ഐ.ടി.ഐയില്‍ പുതിയതായി ആരംഭിച്ച വിവിധ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഫുഡ് പ്രൊഡക്ഷന്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, പ്ലംബ്ബര്‍ എന്നീ ട്രേഡുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
പത്താം ക്ലാസ്സാണ് അടിസ്ഥാന യോഗ്യത. പ്ലംബ്ബര്‍ ട്രേഡിലേക്ക് പത്താം ക്ലാസ് തോറ്റവര്‍ക്കും അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 26 നകം ഗവ. ഐ.ടി.ഐ യില്‍ അപേക്ഷ നേരിട്ട് സമര്‍പ്പിണം. ഫോണ്‍: 04936 205519, 9995914652.